8:00 - 8:00

Opening Hour Mon - Fri

+91 94463 39676

Call Us For Support

WELCOME TO THE RIVER BANK RESIDENCY

Image

(Prathyasa Retirement Home)

Gandhipuram Junction, Purayar, Aluva

The Prathyasa retirement home (since renamed “River Bank Residency”), the unique Signature Project of RBREA, Kochi unit, having 60,000 sq ft constructed area in five floors, consisting of 68 fully furnished AC residential apartments, on a one acre plot with 45 meters river frontage along the banks of Thumbathodu river, a branch of river Periyar at a calm & quiet area called Gandhipuram, near Aluva city, conceived as our total solution to ensure a dignified, hassle free and joyful living for our senior citizens in the company of their like-minded ex-colleagues in their autumn days. Each fully furnished residential unit consists of spacious living room, one bed room, kitchenette, balcony and two toilets. The Complex also have common facilities like common kitchen, common dining hall, library, chat rooms, In door auditorium, recreation room, Meditation room, Clinic, Ayurvedic massaging centre, Steam bath, Wi-Fi enabled lobbies, Laundry facility, Car parking , Dormitories for staff, two lifts, four stair cases, 10 KV solar power plant, DG set, etc. Developed on a Resort style, this riverside complex contains spacious Vegetable/Fruit/ Ayurveda gardens containing most types of vegetables/fruits, Tapioca/Banana cultivations, Jack fruit trees, etc. It is located at Gandhipuram junction, Purayar along Aluva – Kalady bus route, 2.5 KM east of NH - 47 from Desom junction, 8 KM from Nedumbassery (Cochin) air port, 30 minutes walking distance from Aluva Manalpuram (Mahadeva temple), 25 minutes walking distance from Aluva railway station by Railway foot over bridge across the river Periyar, 25 km from Kochi city.

In order to provide an opportunity to our RBI fraternity and their family members from other centres, both serving and retired, so as to have a feel of our signature project, we propose to offer to them a few fully furnished, well arranged, residential units as Guest houses in the complex for their short stay. These AC Guest houses, fully furnished, will be made available for short stay to any serving /retired RBI employees and their family members from other offices of RBI visiting Kochi (not necessarily senior citizens) at nominal daily/monthly rental basis. They can stay here for short period along with their family members (irrespective of any age restrictions) and enjoy the serene, calm and quite ambience. Homely cooked food will be served to all. Private Transportation facilities will be arranged for visiting the tourist /pilgrimage attractions around Kochi like Fort Kochi beach, Mattancherry, Cherai beach, Munnar, Athirappilly/Vazhachal/Chapra water falls, Malayattoor Hills, Muziriz, Idukki dam, Thekkadi wild life sanctuary, Kalady Sree Sankaracharya mattom, Malayattur and various other churches, Cheraman Juma Masjid, Kodungalllur, Guruvayur, Sabarimala etc. Details are being worked out. Further information will be available from Shri P.N. Nandakumar (9446541523), Shri. K.P.John Kutty (9496319511), Shri. E.K. Ravikumar (9846895178), Shri. Danton, Manager (9495675871)

റിസർവ് ബാങ്കിൽ നിന്ന് വിരമിച്ചവർക്കു വേണ്ടിയുള്ള റിട്ടയർമെൻറ് ഭവനങ്ങൾ - റിസർവ് ബാങ്ക് റിട്ടയേർഡ് എംപ്ലോയീസ് അസോസിയേഷൻ, കൊച്ചിയുടെ ഒരു വേറിട്ട ആശയം

പശ്ചാത്തലം

തിരുവിതാംകൂർ-കൊച്ചി ലിറ്റററി , സയന്റിഫിക്, ആൻഡ് ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട്, 1955 നു കീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്ന റിസർവ് ബാങ്ക് റിട്ടയേർഡ് എംപ്ലോയീസ് അസോസിയേഷൻ, കൊച്ചി എന്നത്‌ റിസർവ് ബാങ്കിലെ കേന്ദ്ര കാര്യാലയത്തിൽനിന്നും വിവിധ ശാഖകളിൽനിന്നും കാലാകാലങ്ങളിൽ വിരമിച്ചവരും കേരളത്തിലും സമീപസംസ്ഥാനങ്ങളിലും പ്രധാനപെട്ട മെട്രോ നഗരങ്ങളിലും സ്ഥിരതാമസമാക്കിയിട്ടുള്ളവരുമായ ജീവനക്കാരുടെയും ഓഫീസർമാരുടെയും ക്ഷേമത്തിനും താത്പര്യസംരക്ഷണത്തിനും വേണ്ടി 2005 ഡിസംബർ മാസത്തിൽ രൂപീകൃതമായ ഒരു സംഘടനയാണ്. ഈ സംഘടന ഓൾ ഇന്ത്യ റിസർവ് ബാങ്ക് റിട്ടയേർഡ് എംപ്ലോയീസ് അസോസിയേഷൻ, മുംബൈ എന്ന കേന്ദ്ര സംഘടനയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ളതാണ്. കഴിഞ്ഞ ഏതാണ്ട് 13 വർഷമായി വിജയകരമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ സംഘടനയുടെ ഇപ്പോഴത്തെ അംഗസംഖ്യ 400ൽ എത്തിനിൽക്കുന്നു. ഈ സംഘടന അതിന്റെ അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുക മാത്രമല്ല, നമുക്ക് ചുറ്റുമുള്ള സമൂഹത്തിൽ സാമ്പത്തികമായി അവശത അനുഭവിക്കുന്ന വിഭാഗങ്ങളിൽപെട്ട അർഹരായവർക്ക് കഴിയുന്നത്ര സഹായങ്ങൾ ചെയ്യുക എന്ന ദൗത്യം കൂടി ഏറ്റെടുത്തിട്ടുണ്ടു. പൊതുയോഗങ്ങളും അംഗങ്ങളുടെ കുടുന്ബസംഗമങ്ങളും കൂടാതെ, അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും മനസികോല്ലാസത്തിനും അവർ തമ്മിലുള്ള സുഹൃത്ബന്ധങ്ങൾ ദ്ര്ഡ്ഡതരമാക്കുന്നതിനുമായി കൊച്ചിയുടെ സമീപ പ്രദേശങ്ങളിലും സംസ്ഥാനത്തി വെളിയിലുമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങിലേക്കു ടൂറുകൾ, പിക്നിക്കുകൾ, ബോട്ട് യാത്രകൾ, തുടങ്ങിയവ അസോസിയേഷൻ സംഘടിപ്പിച്ചു വരുന്നുണ്ട്. മുതിർന്നവർക്ക് താത്പര്യമുള്ള വിഷയങ്ങളായ ആരോഗ്യപരിപാലനം, വാർദ്ധക്യസംബന്ധമായ പ്രശ്നങ്ങൾ, അവയവ ദാനം , സാന്ത്വനപരിചരണം , യോഗ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധരായവരുടെ പ്രഭാഷണങ്ങൾ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്നുണ്ട്. ഞങ്ങളുടെ ഭാരവാഹികൾ കൂടെക്കൂടെ സംഘടനയിലെ വളരെ മുതിർന്ന ( സാധാരണയായി 80 വയസ്സിനു മുകളിലുള്ളവർ )വരെ അവരുടെ വസതി സന്ദർശിച്ചു അവർക്കു ആശ്വാസകരമായ ഒരനുഭവം നൽകാനും അവർ ഞങ്ങൾക്കിപ്പോഴും വേണ്ടപ്പെട്ടവർ തന്നെയാണെന്ന തോന്നലുമുണ്ടാക്കാനും ശ്രമിച്ചു വരുന്നു. വിരമിച്ചവർ തമ്മിലുള്ള സൗഹൃദത്തിന്റെ ഊഷ്മളത നിലനിർത്തുന്നതിനും അവരിപ്പോഴും റിസർവ് ബാങ്ക് സമൂഹത്തിന്റെ ഭാഗമാണെന്ന തോന്നൽ നിലനിർത്തുന്നതിനും, പെൻഷൻ, ബാങ്കിൽ നിന്ന് ലഭിക്കുന്ന ചികിത്സാസൗകര്യങ്ങൾ, റിസർവ് ബാങ്കിലെ സംഭവവികാസങ്ങൾ, തുടങ്ങിയവയെക്കുറിച്ചു അവരെ അപ്ഡേറ്റ് ചെയ്യുന്നതിനുമായി "പ്രത്യാശ" എന്ന പേരിലുള്ള ഒരു ത്രൈമാസിക ബുള്ളറ്റിൻ അസോസിയേഷൻ പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. ഈ പ്രസിദ്ധീകരണം ഇപ്പോൾ, വിരമിച്ചവർ തമ്മിലുള്ള ആശയവിനിമയത്തിനുള്ള ഒരു ഫലപ്രദമായ ചാനലായി മാറിയിരിക്കുന്നു എന്ന് പറയുന്നതിൽ ഞങ്ങൾക്ക് അതിയായ ചാരിതാർഥ്യമുണ്ട്.

സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് അവരുടെ സാരമായ അസുഖങ്ങൾക്കുള്ള ചികിത്സാ ചെലവുകൾക്കായി സഹായമെത്തിക്കുക, അവർക്കു താമസയോഗ്യമായ വീടുകൾ നിർമ്മിക്കുക, നിർധനരായ എന്നാൽ പ്രതിഭാശാലികളും മിടുക്കരുമായ വിദ്യാർത്ഥികളുടെ പഠന ചെലവ് വഹിക്കുക തുടങ്ങിയ കാര്യങ്ങൾക്കായി അംഗങ്ങളിൽ നിന്ന് ലഭിക്കുന്ന സംഭാവനകൾ അർഹരിലേക്കെത്തിക്കുവാൻ ഞങ്ങൾ തുടക്കമിട്ട മറ്റൊരു അഭിമാനകരമായ സംരംഭമാണ് "പ്രത്യാശ ലൈഫ് ലൈൻ ഫണ്ട്" മാനവ സമൂഹത്തിനു മാതൃകകരമായ സേവനം നൽകുന്ന സംഘടനകൾക്കും അർഹരായ വ്യക്തികൾക്കും ഈ ഫണ്ട് വഴി കഴിഞ്ഞ മൂന്നര വർഷത്തിനിടയിൽ ഏതാണ്ട് 40 ലക്ഷത്തോളം രൂപ സഹായധനനമായി നൽകുവാൻ ഞങ്ങൾക്ക് കഴിഞ്ഞു എന്ന വസ്തുത നിങ്ങൾക്ക് മുന്നിൽ വയ്ക്കാൻ ഞങ്ങൾക്ക് അഭിമാനമുണ്ട്. കേരളത്തെ മുഴുവനും ദുരിതത്തിലാഴ്ത്തിയ, 2018 ഓഗസ്റ്റ് മാസത്തിലെ അഭൂതപൂർവമായ വെള്ളപ്പൊക്കത്തിൽ കെടുതികളനുഭവിച്ചവർക്ക്‌ സഹായമെത്തിക്കുവാൻ ഞങ്ങളുടെ അംഗങ്ങൾ അവസരത്തിനൊത്തുയരുകയും അസോസിയേഷന്റെ ആഹ്വനം അനുസരിച്ചു ഏതാണ്ട് 5 ലക്ഷം രൂപ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയും നാല് ലക്ഷം രൂപ പ്രളയബാധിതർക്കു നേരിട്ട് നൽകുകയും ചെയ്തു. പെരിയാർ നദിയുടെ തീരത്തു താമസമുള്ളവരും പ്രളയത്തിന്റെ കുത്തൊഴുക്കിൽ വീട്ടുപകരണങ്ങളും ഫർണിചറും നഷ്ടപെട്ടവരുമായ കുടുംബങ്ങൾക്ക് സഹായമായി ഞങ്ങൾ 350 ഗുണനിലവാരമുള്ള പ്ലാസ്റ്റിക് കസ്സേരകൾ വിതരണം ചെയ്യുകയുമുണ്ടായി.

എന്തുകൊണ്ട് "റിട്ടയർമെന്റ് ഹോംസ്" ?

സമകാലീന സമൂഹത്തിനു നേരിടേണ്ടിവരുന്ന ഒരു പ്രത്യേക പ്രശ്നമാണ് റിട്ടയർമെന്റിനെത്തുടർന്നുണ്ടാകുന്ന വിഷമസ്ഥിതികൾ. നമ്മുടെ മുൻ തലമുറയിലെ ആളുകൾക്ക് റിട്ടയർമെന്റിനു ശേഷം മക്കളുടെയും കൊച്ചുമക്കളുടെയും കൂടെ ജീവിതാവസാനം വരെ സമാധാനമായി ജീവിക്കാൻ കഴിഞ്ഞിരുന്നു. പക്ഷെ, ഇന്ന് സർവീസിൽ നിന്ന് വിരമിക്കുന്നവർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾക്ക് പ്രധാന കാരണം ആയുർദൈർഘ്യത്തിലുണ്ടായ വർദ്ധനവാണ്. 50 വര്ഷങ്ങള്ക്കു മുൻപ് ഒരു ശരാശരി മനുഷ്യന്റെ ആയുസ്സു 50 തോ 60 തോ ആയിരുന്നെങ്കിൽ ജീവിത സാഹചര്യങ്ങളുടെ മാറ്റങ്ങളും വൈദ്യശാസ്ത്രത്തിലെ പുരോഗതിയും കാരണം ഇന്നത് 75 ആയിരിക്കുന്നു. ഇത് കാരണം, റിട്ടയർ ചെയ്യുമ്പോൾ ഒരു വ്യക്തിയുടെ ആയുസ്സിൽ പകുതിയോളം ബാക്കിനിൽക്കുന്നു. വേറൊരു കാരണം, ആധുനിക സമൂഹത്തിൽ കുടുംബത്തിന്റെ ഘടനയിലുണ്ടായ മാറ്റമാണ്. അര നൂറ്റാണ്ടിനു മുൻപ് മിക്കവരും ഓരോ കൂട്ടുകുടുംബത്തിലെ അംഗങ്ങളായിരുന്നു. എന്നാലിപ്പോൾ ന്യൂക്ലിയർ കുടുംബം - ഭർത്താവു, ഭാര്യ, കുട്ടികൾ എന്നിവർ മാത്രം ഉൾപ്പെടുന്ന കുടുംബം - എന്നതാണ് വ്യവസ്ഥ. ഒരാൾ റിട്ടയർ ചെയ്യുമ്പോളേക്കും കുട്ടികൾ അവരുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളുമായി മാതാപിതാക്കളിൽനിന്നു അകന്നു താമസിക്കേണ്ട സ്ഥിതിയുണ്ടാകുന്നു. ബാക്കിയാകുന്നത് പ്രായമായ ഒരു ഭർത്താവും ഭാര്യയും - നിനക്ക് ഞാനും എനിക്ക് നീയും - എന്ന സ്ഥിതിയിൽ. ചിലർ, ഈ സമയത്തു നിർഭാഗ്യവശാൽ അവരുടെ പങ്കാളിയുടെ വേർപാട് മൂലം ഒറ്റപെട്ടവരായി മാറുകയും ചെയ്യുന്നു. ഞങ്ങളുടെ അംഗങ്ങളിൽ ഭൂരിഭാഗവും സ്വന്തം വീടുകളിൽ നല്ല സ്ഥിതിയിൽ ജീവിച്ചു വരുന്നവരാണെങ്കിലും, മക്കളൊഴിഞ്ഞ വീട്ടിൽ ഏകാന്തതയുടെ ഭീക്ഷണി സ്ഥിരമായി നേരിട്ടുകൊണ്ടിരിക്കുന്നവരാണ്.

ഈയൊരു പശ്ചാത്തലത്തിലാണ് അസോസിയേഷൻ അതിന്റെ 2105 ലെ വാർഷികപൊതുയോഗത്തിൽ വച്ച് ആർ ബീ ഐ കൂട്ടായ്മയ്ക്ക് വേണ്ടി ഒരു കമ്മ്യൂണിറ്റി റെസിഡൻഷ്യൽ പ്രൊജക്റ്റിനെക്കുറിച്ചു വിശദമായി ചർച്ച ചെയ്തതും അങ്ങിനൊയൊന്നിന് വേണ്ടി വേണ്ട നടപടികൾ ആരംഭിക്കാൻ തീരുമാനിച്ചതും. മുതിർന്ന പൗരന്മാർക്ക്, പ്രത്യേകിച്ച് അസോസിയേഷനിലെ അംഗങ്ങൾക്ക്, അവരുടെ വാർധക്യ കാലത്തു സംവേദനാത്മകവും സ്വതന്ത്രവുമായതും അന്തസ്സും ആത്മാഭിമാനവും സംരക്ഷിക്കപെടുന്നതുമായ ഒരു ജീവിതം സ്വന്തം വീട്ടിലേതു പ്പോലെ സുരക്ഷിതവും അന്തസ്സുള്ളതും സുഖപ്രദവുമായഒരു അന്തരീക്ഷത്തിൽ, സമാന മനസ്കരുടെ സൗഹൃദവലയത്തിൽ നയിക്കാനാവസരം നൽകുക എന്നതും അവരെ കൃപയോടെ വാർദ്ധ്യക്യത്തിലേക്കു നയിക്കുക എന്നതും അന്ന് മുതൽ അസോസിയേഷന്റെ ഒരു സ്വപ്നമായി മാറുകയായിരുന്നു.

ഒരു സ്വപ്നം യാഥാർഥ്യമാകുന്നു

പ്രൊജക്റ്റ് നടപ്പാക്കാൻ പറ്റിയ ഒരു സ്ഥലം കണ്ടു പിടിക്കുകയെന്നതായിരുന്നു ആദ്യത്തെ വെല്ലുവിളി. ഇതിനിടയിൽ പ്രോജെക്ടിൽ താത്പര്യമുള്ള നമ്മുടെ അംഗങ്ങൾ എവിടെയാണ് പ്രൊജക്റ്റ് വരുന്നത് എന്നറിയാൻ പോലും കാത്ത് നില്കാതെ, തിരികെ ലഭിക്കാത്ത 5000 രൂപയുടെ നിക്ഷേപസഹിതം പദ്ധതിയിൽ ചേരുവാനുള്ള അപേക്ഷകൾ അയയ്ക്കാൻ തുടങ്ങി. മുംബൈ, തിരുവനന്തപുരം, ബെംഗളൂരു, ചെന്നൈ, ഗോവ തുടങ്ങിയ ഓഫീസുകളിൽ നിന്നും വിരമിച്ചവരും കൂട്ടത്തിൽ അപേക്ഷ നൽകിയിരുന്നു. അതിതീവ്രമായ അന്വേഷണങ്ങൾക്ക് ശേഷം , എൻ എച് 544 ( പഴയ എൻ എച് 47 ) ൽ നിന്ന് രണ്ടര കിലോമീറ്റര് കിഴക്കായി ( കാലടി റോഡിൽ) ദേശം എന്ന പ്രദേശത്തിനടുത്തു, ഗാന്ധിപുരം എന്ന സ്ഥലത്തു, പെരിയാറിന്റെ ഒരു കൈവഴിയായ തുമ്പത്തോടിന് അഭിമുഖമായി, ശാന്തവും ശബ്ദരഹിതവുമായ ഒരേക്കർ സ്ഥലം അസോസിയേഷൻ അപേക്ഷ നല്കിയവരിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട 68 അംഗങ്ങളുടെ പേരിൽ 2016 നവംബർ 27 നു രജിസ്റ്റർ ചെയ്തു വാങ്ങി. പ്രസ്തുത സ്ഥലം, നിർമ്മിക്കാനിരിക്കുന്ന സീപോർട്-എയർപോർട്ട് റോഡിൽ നിന്ന് 1 .5 കി മി , എയർപോർട്ടിൽ നിന്ന് 6 കി മി , ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് 4.5 കി മി ( കുറുക്കു വഴിയിലൂടെ കാൽനടയായി 2 കി മി ) ദൂരത്തു സ്ഥിതി ചെയ്യുന്നു. കൂടാതെ, ഈ സ്ഥലം രാജഗിരി ആശുപത്രിയിൽ നിന്നും അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ നിന്നും 7 കി മി ൽ താഴെ വീതം ദൂരത്തും കൊച്ചി മെട്രോ ആലുവ ടെർമിനലിൽ നിന്നു 4 കി മി മാത്രം ദൂരെയുമാണ്. വളരെ ചർച്ചകൾക്ക് ശേഷം, വാങ്ങിയ വസ്തുവിൽ ഒരു അഞ്ചു നില കെട്ടിടത്തിൽ മുഴുവൻ സജ്ജീകരണങ്ങളോടെ 68 ചെറിയ ഒരു ബെഡ്-ഹാൾ-കിച്ചൻ (one BHK) അപ്പാർട്മെന്റുകൾ , പൊതു അടുക്കള, ഭക്ഷണ മുറി, വിനോദ-ആരോഗ്യ സംരക്ഷണ ക്രമീകരണങ്ങൾ തുടങ്ങി ഒട്ടേറെ സൗകര്യങ്ങളോടെ നിർമ്മിക്കാൻ തീരുമാനമായി . പ്രോജക്ടിന്റെ നിർമ്മാണം ആലുവയിലുള്ള അബി ഡെവലപ്പേഴ്‌സിനെ ഏല്പിച്ചു.

ഞങ്ങളുടെ ഈ പുതിയ സംരംഭം,ആർ ബീ ഐ ലും പുറത്തുമുള്ള വിരമിച്ചവരുടെ ഇടയിൽ ഒറ്റപ്പെട്ടതെന്ന നിലയിൽ, റിസർവ് ബാങ്കിന്റെ ഉന്നത ഭരണ ശ്രേണിയിൽ വളരെ മതിപ്പുളവാക്കിയിരുന്നു. പ്രത്യാശ റിട്ടയർമെന്റ് ഹോംസ് എന്ന് നാമകരണം ചെയ്ത ഞങ്ങളുടെ അഭിമാനമായ ഈ പ്രോജക്ടിന്റെ കല്ലിടൽ കർമം 2016 ഫെബ്രുവരി 13 നു, റിസർവ് ബാങ്ക് റിട്ടയേർഡ് എംപ്ലോയീസ് അസോസിയേഷൻ കൊച്ചിയുടെ ദശാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചു നടത്തിയ കുടുംബ സംഗമത്തിൽ വച്ച്, റിസർവ് ബാങ്കിന്റെ അന്നത്തെ ഡെപ്യൂട്ടി ഗവർണർ ശ്രീ ആർ ഗാന്ധി നിർവഹിച്ചു കേരള സംസഥാനത്തെ മുഴുവനും ഗ്രസിച്ച പ്രളയമുൾപ്പടെ, നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ നേരിട്ട പല തടസ്സങ്ങളെയും വിജയകരമായി നേരിട്ടതിനു ശേഷം, ഈ പ്രൊജക്റ്റ് ഇപ്പോൾ പൂർത്തീകരിക്കപ്പെട്ടിരിക്കുകയാണ്. അപ്പാർട്മെന്റുകൾ ഇപ്പോൾ താമസത്തിനു തയ്യാറായിക്കഴിഞ്ഞു. 2019 ഫെബ്രുവരി മൂന്നിന് നടക്കുന്ന റിസർവ് ബാങ്ക് റിട്ടയേർഡ് എംപ്ലോയീസ് അസോസിയേഷന്റെ കുടുംബ സംഗമത്തിൽ വച്ച് റിസർവ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവർണ്ണർ ശ്രി എൻ എസ്‌ വിശ്വനാഥൻ ഈ റിട്ടയർമെന്റ് ഹോംസിന്റെ ഉദ്‌ഘാടനം നിർവ്വഹിക്കുന്നതാണ്.

എല്ലാ അപ്പാർട്മെന്റുകളും ഒരേ മാതൃകയിലും വലുപ്പത്തിലുമാണ് നിർമ്മിച്ചിരിക്കുന്നത്. 550 ചതുരശ്രയടി വീതം വിസ്‌തീർണമുള്ള ഓരോ ഫ്ലാറ്റിലും ഒരു കിടപ്പുമുറി, ഒരു സ്വീകരണമുറി, ഒരു മൈക്രോകിച്ചൻ, കുളിമുറി എന്നിവയും ഒരു ചെറിയ ബാല്കണിയുമുണ്ട്. ബാല്കണിയോട് ചേർന്ന് ഒരു വാഷ് റൂമും ഒരു വാഷ്‌ബേസിനും കൂടിയുണ്ട്. എല്ലാ ഫ്ലാറ്റുകളും ഫർണിച്ചർ ഉൾപ്പടെ താമസത്തിനാവശ്യമായ എല്ലാ സജ്ജീകരങ്ങളോടും കൂടി ഒരുക്കിയിട്ടുള്ളതാണ്. കൂടാതെ എല്ലാ സജ്ജീകരണങ്ങളുമുള്ള വ്യാവസായിക അടുക്കളയുടെ മാതൃകയിൽ ഉള്ള ഒരു പൊതു അടുക്കള ( ഇതിൽ സസ്യാഹാരങ്ങളും മാംസാഹാരങ്ങളും വെവ്വേറെ പാകം ചെയ്യാനുള്ള ക്രമീകരണവുമുണ്ട് ), പൊതു ഊട്ടുശാല, കമ്മ്യൂണിറ്റി ഹാൾ, പ്രാർത്ഥന മുറി, വൈ ഫൈ സൗകര്യമുള്ള ലോബി, സഹായമഭ്യര്ഥിക്കാൻ ഫ്ലാറ്റിനകത്തു നിന്ന് (കുളിമുറിയിൽ നിന്നുൾപ്പെടെ) പ്രവർത്തിപ്പിക്കാവുന്ന അടിയന്തര അലാറം, ചാനൽ സംഗീതം, പബ്ലിക് അനൗൺസ്‌മെന്റ് സിസ്റ്റം, വൈദ്യ സഹായത്തിനും ചികിത്സക്കുമുള്ള ക്ലിനിക്, ആയുർവേദ ഉഴിച്ചിൽ മുറി, വിനോദങ്ങൾക്കുള്ള മുറി , ലൈബ്രറി, വായനശാല, ഹോം തീയറ്റർ , കിച്ചൻ/മെയിൻ റനൻസ്/സുരക്ഷാ സ്റ്റാഫിനുള്ള ഡോര്മിറ്ററികൾ, നടപ്പാത എന്നിവ ഒരുങ്ങിക്കഴിഞ്ഞു.

റൂഫ് ടോപ്പിൽ ഒരുക്കാനുദ്ദേശിക്കുന്ന വൃദ്ധ ജന സൗഹൃദ ജിം, ലോൺഡ്രി, ഉഴിച്ചിൽകേന്ദ്രം, സൗരോർജ്ജ പ്ലാന്റ്, എന്നിവയുടെ നിർമ്മാണം പൂർത്തിയാക്കാനുണ്ട്. ആവശ്യക്കാർക്ക് ആഴ്ച തോറുമുള്ള വൈദ്യ പരിശോധനക്കും അടിയന്തര ആശുപത്രി പ്രവേശനം, ഫിസിയോതെറാപ്പി, പഞ്ചകർമ്മ ചികിത്സാ, ഹോം നഴ്സിംഗ് തുടങ്ങിയവക്കും അടുത്തുള്ള ആശുപത്രികളും ആയുർവേദ കേന്ദ്രങ്ങളുമായി ക്രമീകരണങ്ങളുണ്ടാക്കാനുദ്ദേശിക്കുന്നുണ്ട്. വൃദ്ധജനങ്ങൾക്കു വേണ്ടിയുള്ള ഒരു പരിസ്ഥിതി സൗഹൃദ വാർധക്യകാല വസതി ഒരുക്കുക എന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം. പുതുതായി രൂപം കൊടുത്തിട്ടുള്ള വെൽഫേർ അസ്സോസിയേഷനായിരിക്കും ഇതിന്റെ നടത്തിപ്പ് ചുമതല. റിട്ടയർമെന്റ് ഹോമിന്റെ നടത്തിപ്പിൽ റിസർവ് ബാങ്ക് റിട്ടയേർഡ് എമ്പ്ലോയീസ് അസോസിയേഷന് ഒരു മേൽനോട്ട/പ്രോത്സാഹന പങ്ക് ആണ് വിഭാവനം ചെയ്യുന്നതു.

ഈ പ്രോജക്ടിന്റെ നിർമ്മാണം , യഥാർത്ഥ ചെലവ് അടിസ്ഥാനത്തിൽ, പ്രോജെക്ടിലെ പങ്കാളികൾക്ക് വേണ്ടി, സമർപ്പണ ബുദ്ധിയോടെ പ്രവർത്തിച്ച അംഗങ്ങളുടെ ഒരു 'കോർ കമ്മിറ്റി'യുടെ മേൽനോട്ടത്തിൽ നിർവഹിക്കപ്പെട്ടതാണ്. ഇതിന്റെ ഇതുവരെയുള്ള ചെലവ് ഫ്ലാറ്റൊന്നിനു 28 ലക്ഷം രൂപ ആണ്. ഈ തുക മുഴുവനും ഫാറ്റുടമസ്ഥർ തവണകളായി അടച്ചു തീർത്തു കഴിഞ്ഞു. 2019 ഫെബ്രുവരി 2 നു ചേർന്ന അപാർട്മെന്റ് ഉടമസ്ഥരുടെ പൊതുയോഗം അപർട്മെന്റ് ഉടമസ്ഥരുടെ ഒരു വെൽഫെയർ അസോസിയേഷനു രൂപം കൊടുക്കുകയൂം ഇതിന്റെ ലക്ഷ്യങ്ങളും നടത്തിപ്പിനുള്ള മാർഗ്ഗരേഖകളുമടങ്ങുന്ന ഒരു വിശദമായ മെമ്മോറാണ്ടം ഓഫ് അസോസിയേഷനും നിയമവലിയും പാസ്സാക്കിയിട്ടുണ്ട്. പുതിയതായി രൂപം കൊടുത്തിട്ടുള്ള ഈ വെൽഫെയർ അസോസിയേഷനു റിട്ടയർമെന്റ് ഹോമിന്റെ നടത്തിപ്പ് നിയമാവലിക്കനുസൃതമായി മാതൃകാപരമായി നടത്തുവാൻ കഴിയുമെന്നും റിസർവ് ബാങ്കിൽ നിന്ന് വിരമിച്ച, ഈ ഭവനത്തിലെ താമസക്കാർക്ക് ഏറ്റവ്വും മികച്ച സൗകര്യങ്ങളും സുഖകരവും സമാധാനം നിറഞ്ഞതുമായ ജീവിതവും നല്കാൻ അതിനു സാധിക്കുമെന്നും ആശിക്കാം.

മുന്നോട്ടുള്ള വഴി

റിട്ടയർമെന്റ് ഹോമിന്റെ ഭരണം ഫെബ്രുവരി 2 നു ചേർന്ന അപാർട്മെന്റ് ഉടമസ്ഥരുടെ പൊതുയോഗത്തിൽ വച്ച് തെരെഞ്ഞെടുക്കപ്പെട്ട ഒരു 11 അംഗ മാനേജിങ് കമ്മിറ്റിയിൽ നിക്ഷിപ്‌തമായിരിക്കും. ഭരണ നിർവഹണത്തിനുള്ള മാർഗ രേഖ മേൽപ്പറഞ്ഞ യോഗത്തിൽ സ്വീകരിക്കപ്പെട്ട മെമ്മോറാണ്ടം ഓഫ് അസോസിയേഷനി ലും നിയമാവലിയിലും നൽകിയിട്ടുണ്ട്. പുതിയ അസോസിയേഷൻ 1955 ലെ ട്രാവൻകൂർ-കൊച്ചിൻ ലിറ്റററി, സയന്റിഫിക്, ചാരിറ്റബിൾ സൊസൈറ്റിസ് രെജിസ്ട്രേഷൻ ആക്ട് അനുസരിച്ചു രജിസ്റ്റർ ചെയ്യുന്നതാണ്. മേൽപ്പറഞ്ഞ മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ, സാധാരണ നിലയിൽ മുതിർന്ന പൗരന്മാരും അവരുടെ പങ്കാളികളും മാത്രമുള്ള അപ്പാർട്മെന്റിലെ താമസ്സക്കാർക്കു, സന്തോഷകരവും, അന്തസ്സുറ്റതും സുഖപ്രദവുമായ ഒരു വാർദ്ധക്യകാല ജീവിതം വിഭാവനം ചെയ്യുന്നുണ്ട്.

ഈ വെൽഫെയർ അസോസിയേഷൻ റിട്ടയർമെന്റ് ഹോമിൽ താമസിക്കുന്ന മുതിർന്ന പൗരന്മാരുടെ എല്ലാ ന്യായമായ ആവശ്യങ്ങളും അവരവിടെ താമസിക്കുന്നിടത്തോളം കാലം ലാഭമോ നഷ്ടമോ ഇല്ലാത്ത രീതിയിൽ നടത്തികൊടുക്കുന്നതിനു പ്രതിബദ്ധമാണ്. ഹോമിലെ നിവാസികളുടെ മക്കൾക്ക് അവരുടെ മാതാപിതാക്കളുടെ കൂടെ ചെറിയ കാലയളവുകളിൽ അവരുടെ ഫ്ലാറ്റിലോ അങ്ങിനെ വരുന്നവർക്ക് താമസിക്കാൻ ഒരുക്കിയിട്ടുള്ള അതിഥി മുറികളിലോ തങ്ങാവുന്നതാണ്. ദീര്ഘകാലാടിസ്ഥാനത്തിലോ സ്ഥിരമായോ മക്കളെ കൂടെ താമസിപ്പിക്കുന്നത് അതിന്റെ ആവ്യശകതയുടെയോ സാഹചര്യങ്ങളുടെയോ അടിസ്ഥാനത്തിൽ ഓരോ കേസിലും അസോസിയേഷൻ എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ഉടമസ്ഥർക്ക് ഫ്ലാറ്റുകൾ വിൽക്കുകയോ വാടകയ്ക്ക് നൽകുകയോ ചെയ്യാം,കാലശേഷം അവകാശികൾക്കു പിന്തുടർച്ചാവകാശമായി ലഭിക്കുകയോ ചെയ്യാം. പക്ഷെ അങ്ങിനെയുള്ള കൈമാറ്റങ്ങൾ നടത്തുമ്പോൾ, അത് ഫ്ലാറ്റുകളിൽ താമസിക്കുന്നവർ 50 വയസ്സ് കഴിഞ്ഞ വിരമിച്ചവരോ അവരുടെ പങ്കാളിയോ ആയിരിക്കണമെന്നും . ഫ്‌ളാറ്റുകളുടെ എല്ലാ കൈമാറ്റങ്ങളും മാനേജിങ് കമ്മിറ്റിയുടെ അറിവോടെയോ സമ്മതത്തോടെയോ ആയിരിക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. മാനേജിങ് കമ്മിറ്റി തയാറാക്കുന്ന വെയ്റ്റിംഗ് ലിസ്റ്റിൽ നിന്ന് മാത്രമേ കൈമാറ്റങ്ങൾ പാടുള്ളു. ഇതിനായി മാനേജിങ് കമ്മിറ്റി ആർ ബീ ഐ, ബാങ്കുകൾ, കേന്ദ്ര-സംസ്ഥാന സർവിസുകൾ എന്നിവയിൽ നിന്ന് വിരമിച്ചവരുടെ ഒരു വെയ്റ്റിംഗ് ലിസ്റ്റ് ഉണ്ടാക്കി, ആ വെയ്റ്റിംഗ് ലിസ്റ്റിൽനിന്നു സുതാര്യമായ രീതിയിൽ കൈമാറ്റങ്ങൾ നടക്കുന്നു എന്ന് ഉറപ്പു വരുത്താൻ ശ്രമിക്കും. മേൽപ്പറഞ്ഞ നിയന്ത്രണങ്ങൾ, ഒരു ഫ്ലാറ്റുടമസ്ഥന്റെയും അദ്ദേഹത്തിന്റെ സ്വത്തു സ്വന്തം ഇഷ്ടപ്രകാരം ഉപയോഗിക്കാനുള്ള അവകാശത്തെ നിരസിക്കാനോ വെട്ടിച്ചുരുക്കാനോ ഉള്ളതല്ല , പ്രത്യുത ഒരു റിട്ടയർമെന്റ് ഹോം എന്ന സ്ഥാപനത്തിന്റെ അടിസ്ഥാന സ്വഭാവം ഇല്ലാതാകരുതു എന്നുദ്ദേശിച്ചുള്ളതാണ്. പൊതു അടുക്കള, താമസിക്കുന്നവരുടെ എണ്ണം അത് നഷ്ടമില്ലാതെ നടത്തികൊണ്ടുപോകുവാൻ പര്യാപ്തമായ നിലയിലെത്തു മ്പോൾ പ്രവർത്തനം ആരംഭിക്കുന്നതാണ്. വരും ദിനങ്ങളിൽ, അസോസിയേഷൻ അത് കാര്യക്ഷമമായി നടത്തികൊണ്ടു പോകേണ്ടതിനായുള്ള നടപടികൾ തീരുമാനിക്കുന്നതാണ്. നമ്മുടെ കുടുംബങ്ങളുടേയും സമൂഹം മുഴുവന്റെയും ഘടനയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾക്കനുസൃതമായി റിട്ടയർമെന്റ് ഹോമുകളുടെ ആവശ്യകത വർധിക്കാനുള്ള സാഹചര്യത്തിൽ ഞങ്ങളുടെ ഈ സംരംഭം മറ്റു റിട്ടയർമെന്റ് ഹോമുകൾക്കു ഒരു മാതൃകയായി തീരുമെന്ന് ഞങ്ങൾ കരുതുന്നു. ഇത് സഹകരണത്തിന്റെയും സഹവർത്തി ത്തത്തിന്റെയും ഒരു മാതൃകയായിതീരുമെന്നും ഏകാന്തതയുടെ പേടി പ്പെടുത്തുന്ന പ്രേതം മുന്നിൽ കണ്ടു ഞെട്ടുന്ന പ്രായമായവർക്ക്‌ നല്ല ദിനങ്ങൾ പ്രദാനം ചെയ്യുമെന്നുമാശിക്കാം.)